കുറുവ: കേരള പൗൾട്രി ഫാർമേഴ്സ് അസോ. (കെ.പി.എഫ്.എ) കുറുവ പഞ്ചായത്ത് തല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കാദറലി വറ്റലൂർ ഉദ്ഘാടനം ചെയ്തു. പോരുന്നൻപറമ്പ് ഗ്രീൻവാലി ഹൈടെക് ഫാമിൽ നടന്ന യോഗത്തിൽ സൈഫുദ്ദീൻ പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. മജീദ് പൊൻകുളം സ്വാഗതവും ലത്തീഫ് തയ്യിൽ നന്ദിയും പറഞ്ഞു പഞ്ചായത്ത് തല ഭാരവാഹികളായി സെയ്‌ഫുദ്ദീൻ പറമ്പൻ (പ്രസിഡന്റ് ), മജീദ് പൊൻകുളം (സെക്രട്ടറി), ലത്തീഫ് തയ്യൽ ( ട്രഷറർ ), വൈസ് പ്രസിഡന്റായി അസൈനാർ തയ്യിൽ, അബ്ദുൽ കരീം കല്ലേങ്ങൽ, ജോയിന്റ് സെക്രട്ടറിമാരായി സമീർ രാമപുരം. മുജീബ് പത്തത് തോറ എന്നിവരെ തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |