കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഭക്ഷ്യ ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ അറ്റാദായം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 57 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ കമ്പനി 138 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ളിങ്കിറ്റിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നതാണ് ലാഭം കുറച്ചത്. അതേസമയം സൊമാറ്റോയുടെ വരുമാനം ഇക്കാലയളവിൽ 64.9 ശതമാനം ഉയർന്ന് 5,405 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |