കൊച്ചി: വാക്കറൂവിന്റെ ക്ലാസികോ, അർബാനോസ്, ആക്ടീവ് ബീഡ്‌സ് എന്നീ പുതിയ ശ്രേണികളുടെ വിപണനോദ്‌ഘാടനം കോഴിക്കോട് ട്രേഡ് എക്‌സ്‌പോയിൽ പ്രശസ്ത സിനിമാതാരവും ഫാഷൻ ഐക്കണുമായ കീർത്തി സുരേഷ് നിർവഹിച്ചു. വേനൽക്കാലത്തേക്കായി 1000ൽ അധികം പുതിയ ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്. വാക്കറു ശ്രേണിയിലെ പുതിയ ഡിസൈനുകൾ, മെച്ചപ്പെട്ട സുഖാനുഭവം നൽകുന്ന വാക്കറൂ പ്ളസ് കളക്ഷൻ, ഭാരം കുറഞ്ഞതും ഫാഷനബിളുമായ ഫ്ളിപ്പ് ഫ്ളോപ്പ് ശ്രേണിയിലെ ഇ.വി.എ ആൻഡ് ഹവായ് ഉത്പ്പന്നങ്ങൾ, മേന്മയേറിയ വാക്കറു സ്മാർട്ട്‌സ് എന്നിവ പ്രധാന ആകർഷണങ്ങളാണ്. യൗവനത്തിന്റെ ഊർജവും പുതിയ ഫാഷൻ ട്രെൻഡുകളും പ്രതിഫലിക്കുന്ന വാക്കറുവിന്റെ സുഖകരമായ പുതിയ ശ്രേണി ഏതവസരത്തിനും യോജിക്കുന്നതാണെന്ന് കീർത്തി സുരേഷ് പറഞ്ഞു.
ഫാഷന് ഉപരിയായി പാദങ്ങളുടെ ശാസ്ത്രീയ വശങ്ങൾ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് നിങ്ങളുടെ പാദത്തെ അറിയൂവെന്ന വാക്കറുവിന്റെ പുതിയ ക്യാമ്പയിൻ.
ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഫാഷനോടുള്ള അഭിനിവേശവും അടുത്തറിഞ്ഞ് സുഖകരമായ പാദരക്ഷകൾ അവതരിപ്പിച്ച് വിപണിയിലെ പ്രിയ ബ്രാൻഡായി മാറാനാണ് ലക്ഷ്യമിടുന്നതെന്ന് വാക്കറു മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് പറഞ്ഞു.
വാക്കറുവിന്റെ ക്ലാസിക്കോ, അർബ്ബാനോസ്, ആക്ടീവ് ബീഡ്‌സ് എന്നിവയുടെ വിപണനോദ്‌ഘാടനം പ്രശസ്ത സിനിമാതാരം കീർത്തി സുരേഷ് ടൈ കേരളയുടെ പ്രസിഡന്റ് ജേക്കബ്ബ് ജോയിക്ക് നൽകി നിർവഹിക്കുന്നു. വാക്കറൂ മാനേജിംഗ് ഡയറക്ടർ വി.നൗഷാദ്, ഡയറക്‌ടർമാരായ അബ്ദുൾ സലാം, മനോജ്.പി.ബാസ്റ്റിൻ, മലപ്പുറം സുരഭി മാർക്കറ്റിംഗിലെ ഫൈസൽ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |