തിരുവനന്തപുരം:പടിഞ്ഞാറേനട കൊത്തളം റോഡിലെ വാളപ്പള്ളി ജംഗ്ഷനിലുണ്ടായ ചോർച്ച പരിഹരിച്ച് ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും പലയിടത്തും വെള്ളം കിട്ടുന്നത് നൂലുപോലെയെന്ന് പരാതി. മണക്കാട്, മുട്ടത്തറ, കൈതമുക്ക്,പടിഞ്ഞാറെനട തുടങ്ങിയ സ്ഥലങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലാണ് തടസം നേരിടുന്നത്.
700 എം.എം പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിച്ച് ഞായറാഴ്ച ഉച്ചയോടെ ജലവിതരണം പുനരാരംഭിച്ചിരുന്നു. ഇതിനുശേഷം വരാഹം,ഫോർട്ട്,ചാല, വള്ളക്കടവ്,പെരുന്താന്നി,കമലേശ്വരം, തമ്പാനൂർ, പാൽക്കുളങ്ങര, ശംഖുംമുഖം, മുട്ടത്തറ, ആറ്റുകാൽ, അമ്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നീ വാർഡുകളിൽ ഇന്നലെ രാവിലെയോടെയാണ് പലയിടത്തും വെള്ളം കിട്ടിത്തുടങ്ങിയത്. ചോർച്ച പരിഹരിച്ചതോടെ ചിലയിടങ്ങളിൽ ഫോഴ്സിൽ വെള്ളം കിട്ടിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നതിന് തടസം നേരിടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. എയർ ബ്ലോക്ക് അടക്കമുള്ള പ്രശ്നങ്ങളാണ് കാരണമെന്നും ഉടനെ പ്രശ്നം പരിഹരിക്കുമെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |