കിളിമാനൂർ: രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ സംസ്ഥാന സർക്കാർ ഒന്നു ചെയ്യില്ലെന്ന് ആരോപിച്ച് പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ടി. മോഹൻലാൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ സനൽ,ദിവാകരൻ, ജിത്തു,സുജിത്ത്,മണ്ഡലം ഭാരവാഹികളായ വിപിൻ പാപ്പാല,രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |