ആറ്റിങ്ങൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും 22ന് നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായി സമരജ്വാല സദസ് സംഘടിപ്പിച്ചു.അദ്ധ്യാപക സർവീസ് സംഘടന സമരസമിതി വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ഡി.ബിജിന ഉദ്ഘാടനം ചെയ്തു.ആർ.ലത അദ്ധ്യക്ഷത വഹിച്ചു.വനിതാ ജീവനക്കാർ മെഴുകുതിരി കത്തിച്ച് പെൻഷൻ സംരക്ഷണ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.ആശ.എൻ.എസ്,കൗസു ടി.ആർ,ഷൈന.എസ്,സുബി സുരേന്ദ്രൻ,ശരണ്യ.ഡി.എം,ഹർഷ.എച്ച്,രഞ്ജിമ.ആർ,കീർത്തന രാഖി,ഗായത്രി,പ്രദീപ്,കല.പി,ആരതിമോഹൻ,ഷബ്ന ഷാജഹാൻ,ധന്യസുലഭ,പ്രീത. പി.എസ്,അശ്വതി.വി.എസ്,ആതിര.എസ്.എസ്,ലീന.പി.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |