തിരുവനന്തപുരം : ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം സമാപിച്ച പ്രഥമ ഖോ ഖോ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ പുരുഷ ടീമിലെ ഏകമലയാളി തിരുവനന്തപുരം ഉഴമലയ്ക്കൽ പനയ്ക്കോട് കുര്യാത്തി സ്വദേശി നിഖിൽ.ബി നാളെ നാട്ടിലെത്തും. ടൂർണമെന്റിലെ ഒന്നൊഴികെ എല്ലാമത്സരങ്ങളിലും കളത്തിലിറങ്ങിയ നിഖിൽ ഭൂട്ടാനെതിരായ മത്സരത്തിൽ ബെസ്റ്റ് ഡിഫൻഡറായിരുന്നു. നേപ്പാളിനെതിരായ ഫൈനലിൽ രണ്ട് പോയിന്റുകൾ നേടുകയും ഡിഫൻസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ബിനുകുമാറിന്റെയും ബിന്ദുവിന്റേയും മകനായ നിഖിൽ എട്ടാം ക്ളാസുമുതൽ ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നു. സ്കൂൾ നാഷണലുകളിലും ദേശീയ ജൂനിയർ,സീനിയർ ചാമ്പ്യൻഷിപ്പുകളിലും നിരവധി മെഡലുകൾ നേടി. 2022ലെ ഗുജറാത്ത് ദേശീയ ഗെയിംസിൽ വെള്ളിമെഡലും 2023ലെ ഗോവ ദേശീയ ഗെയിംസിലെ വെങ്കല മെഡലും നേടിയ കേരള ടീമുകളുടെ നെടുംതൂണായിരുന്നു. പ്രൊഫഷണൽ ഖോ ഖോ ലീഗായ അൾട്ടിമേറ്റ് ഖോ ഖോയിൽ രണ്ട് സീസണുകളിലായി കളിക്കുന്നു.
സഹോദരൻ നിഖിൽ ഇപ്പോൾ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ ക്യാമ്പിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |