പന്തളം : പത്ത് മിനിറ്റിനുള്ളിൽ ഇരുകൈകളുമുപയോഗിച്ച് 100 പ്രശസ്തരുടെ രേഖാചിത്രങ്ങൾ വരച്ച് 'ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ' എന്ന ലോകറെക്കോഡ് നേട്ടം കൈവരിച്ച ഡോ. ജിതേഷ്ജിക്ക് ലോകറെക്കോർഡ് കീർത്തിപത്രവും ഗോൾഡ് മെഡലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൈമാറി. നരിയാപുരം സെന്റ് പോൾസ് ഹൈസ്കൂൾ പി. ടി. എ പ്രസിഡന്റ് ജിനു മത്തായി അദ്ധ്യക്ഷത വഹിച്ചു. ഫാ.എബിൻ മാത്യു സഖറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ജോൺ, സ്കൂൾ മാനേജർ ബിജു.എം.തോമസ്, ചലച്ചിത്ര നടൻ നരിയാപുരം വേണുഗോപാൽ, ഫിലിം ആർട്ട് ഡയറക്ടർ ശരത് ഒരിപ്പുറം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |