ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ കാരനാട് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് സി.പി.ഐ ചക്രപാണിപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ.എസ്.എസ് ലാൽ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ചംഗം വിനോദ് അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി ബാബു,സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്.ശേഖരൻ,സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗങ്ങളായ ബി.വിക്രമൻ,എൽ.മഞ്ചു,മോഹനൻ,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി സി.ബാബുവിനെയും,അസിസ്റ്റന്റ് സെക്രട്ടറിയായി ഹിരോഷിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |