റാന്നി : ആൺകുട്ടികൾക്കായുള്ള വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കും മറ്റ് എം.ആർ.എസുകളിലേക്കും അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടാത്തതും 2024-25 അദ്ധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്നതുമായ കുട്ടികൾക്ക് അപേക്ഷിക്കാം. പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മുൻഗണന. പ്രവേശനപരീക്ഷയിൽ പട്ടിക ജാതി, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ആനുപാതികമായി പ്രവേശനം നൽകും. അപേക്ഷയ്ക്കൊപ്പം കുട്ടിയുടെ ജാതി, വരുമാനം, ആധാർ,പഠിക്കുന്ന ക്ലാസ് തുടങ്ങിയ രേഖകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ ഉൾപ്പെടുത്തണം. അപേക്ഷാഫോമിന്റെ മാതൃകയും മറ്റുവിവരങ്ങളും www.stmrs.in വെബ്സൈറ്റിലൂടെ ലഭിക്കും. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, തോട്ടമൺ, റാന്നി / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, റാന്നി എന്നീ വിലാസത്തിൽ ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ : 04735 227703,221044.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |