കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അക്രമ വാസന കൂടുതലുള്ള നിരവധിപേരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഭയപ്പെടുത്തുന്ന വസ്തുത എന്താണെന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ ബംഗ്ലാദേശില്‍ നിന്ന് നാടുകടത്തപ്പെട്ട കൊടുക്രിമിനലുകളും ഉള്‍പ്പെടുന്നുവെന്നതാണ്. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടന്ന് അസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ എത്തുന്ന ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന കഴിയുന്നുണ്ട്.
ഇന്ത്യയില്‍ എത്തിയാല്‍ നിസാര തുക മുടക്കി ഏജന്റുകള്‍ വഴി വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ തരപ്പെടുത്തിയാണ് ഇക്കൂട്ടര്‍ കഴിയുന്നത്. ബംഗ്ലാദേശിയായ ഒരു യുവാവിനെ അങ്കമാലിയില്‍ നിന്ന് പിടികൂടി. ബംഗ്ലാദേശ് ജെസോര്‍ സ്വദേശി ഹൊസൈന്‍ ബെലോര്‍ (29) ആണ് അങ്കമാലി പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസ സ്ഥലത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളില്‍ നിന്ന് കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും കണ്ടെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് യുവാവ് അങ്കമാലിയിലെത്തിയത്. ബംഗ്ലാദേശ് ഇന്ത്യാ അതിര്‍ത്തിയിലൂടെ ഇയാള്‍ ഷാലിമാറിലെത്തി. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയിലിറങ്ങി അങ്കമാലിയില്‍ എത്തുകയായിരുന്നു. ഇവിടെ നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. മുമ്പ് രണ്ട് പ്രാവശ്യം ഇയാള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. 5000 രൂപ ഒരു ഏജന്റിന് നല്‍കി ഇയാളുടെ പേരില്‍ രണ്ട് ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയിരുന്നു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന യുവാവിനെ ചോദ്യം ചെയ്തു. ഇയാള്‍ക്ക് ഇവിടെ സഹായം ചെയ്തു കൊടുത്തവര്‍ നിരീക്ഷണത്തിലാണ്. ഇന്ത്യന്‍ രേഖകള്‍ തയ്യാറാക്കി നല്‍കിയ വരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്താനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച പെരുമ്പാവൂരില്‍ ബംഗ്ലാദേശി യുവതിയായ തസ്ലീമ ബീഗത്തെ പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയില്‍ നിന്ന് സുഹൃത്തിനൊപ്പം പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |