ചാലക്കുടി: അംബേദ്കർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നിയമാവബോധ സെമിനാറും ഡോ. അംബേദ്കർ ലീഗൽ സർവീസ് സെന്റർ രൂപീകരണവും നടത്തി. ജില്ലാ ഗവ: പ്രൊസിക്യൂട്ടർ അഡ്വ. കെ.ബി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷനായി. അഡ്വ. കെ.പി.ഷിബി വിഷയാവതരണം നടത്തി. ഹൈക്കോടതി അഭിഭാഷകരായ സുനിൽ സി.കുട്ടപ്പൻ, ഷാജി നെടുഞ്ചേരി, അഡ്വ. ബിജു ചിറയത്ത്, അഡ്വ. എം.എൽ.വർഗീസ്, അഡ്വ. ടി.ജി.ഉല്ലാസ് കുമാർ, ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ പി.എൻ.ശിവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.പി.ഉണ്ണിരാജ്, സുലോചന ടീച്ചർ, എം.എ.ചന്ദ്രൻ, ടി.പി.സുധീർ, ടി.കെ.മഹേന്ദ്രൻ, കെ.എസ്.രാജു, ഐ.എ.ബാലൻ, സുബ്രഹ്മണ്യൻ വേലുപിള്ളിൽ, എം.ഡി.ബാഹുലേയൻ, കെ.എസ്.സുനോജ്, എം.പി.ഷിജു, കൺവീനർ ടി.എം.രതീശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |