കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ. കോളേജ് 86 - 88 പി.ഡി.സി ബാച്ച്‌മേറ്റ് കൂട്ടായ്മയായ തിരികെയുടെ നാലാമത് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. തിരികെയുടെ പ്രവാസി പ്രതിനിധികളായ ഗിഫ്റ്റ്, വാഹിദ, ഇസ്മയിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.എം.സിദിഖ് അധ്യക്ഷനായി. സെക്രട്ടറി ഒ.ആർ.ജോബി, ട്രഷറർ വി.യു.സജീവൻ, സിമീഷ് സാഹു, സി.ജി.ശ്യാമള, ലെനിൻ, മിനി രാജേഷ്, സുരേഷ് കോടാലി, എം.എൻ.സുധൻ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. സുവനീറിന്റെ കവർചിത്രം പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |