ഗുരുവായൂർ: ക്ഷേത്ര ശ്രീകോവിലിലെ ചുമർചിത്രങ്ങളുടെ തനിമ നിലനിർത്തി നവീകരിച്ച് സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നത്. ചുമർചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് പ്രകൃതി വർണങ്ങൾ ഉപയോഗിച്ചാണ് നവീകരിക്കുന്നത്. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇതോടനുബന്ധിച്ച് ഏകദിന സെമിനാർ ഇന്ന് രാവിലെ 9.30ന് നാരായണീയം ഹാളിൽ നടക്കും. ആർട്ട് കൺസർവേറ്റർ ഡോ. എം.വേലായുധൻ നായർ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനാകും. ഡോ. എം.വി.നായർ, ഡോ. എം.ജി.ശശിഭൂഷൺ, കെ.കെ.മാരാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |