പുതുക്കാട്: തൃശൂർ റൂറൽ പോലീസ് പരിധിയിലെ വിവിധ സ്‌റ്റേഷനുകളിൽ നിന്നും പല കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന ലഹരി വസ്തുകൾ ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനി ചൂളയിൽ കത്തിച്ചു. റൂറൽ പോലീസ് ഡ്രഗ്‌സ് ഡിസ്‌പോസിൽ കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരുന്നു ലഹരി വസ്തുകൾ ചിറ്റിശ്ശേരിയിലെത്തിച്ച് കത്തിച്ചത്. ജില്ലാ ക്രെെം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ്, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുൾ ബഷീർ, ഇരിങ്ങാലക്കുട, മാള, കൊരട്ടി, വാടനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേർപ്പ് എന്നീ സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ കത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |