കൊല്ലം: സ‌്‌ത്രീധന പീഡന കേസിൽ ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികളായ എസ്.ഐ അഭിഷേകും ഐ.വി.ആശയും മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. ഇരുവരും പ്രത്യേകമായി ജനുവരി 15ന് ഫയൽ ചെയ്‌ത ജാമ്യപേക്ഷ യഥാക്രമം 28നും 30നും പരിഗണിക്കും.
പ്രോസിക്യൂഷനൊപ്പം മുൻകൂർ ജാമ്യത്തെ എതിർത്ത് വാദിയായ എസ്.ഐയുടെ ഭാര്യയും ഹൈക്കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയെന്നാണ് വിവരം.
കഴിഞ്ഞ 9ന് കൊല്ലം ജില്ലാ കോടതി ജാമ്യോപക്ഷ തള്ളിയെങ്കിലും അറസ്‌റ്രും വകുപ്പ് തല നടപടിയും സ്വീകരിക്കാത്തതിന് സംസ്ഥാന പൊലീസ് മേധാവിയെ എതിർ കക്ഷിയാക്കിയാണ് അപേക്ഷ സമർപ്പിക്കുന്നതെന്ന് അഭിഭാഷകൻ സൂചിപ്പിച്ചു. ഇതിനിടെ വനിത എസ്.ഐയെ ഇന്നലെ കൊല്ലം എസ്.എസ്.ബി യൂണിറ്റിൽ നിന്ന് മാറ്റി. എസ്.എസ്.ബിയിൽ നിന്ന് മാറ്റിക്കൊണ്ട് 13ന് എ.ഡി.ജി.പി പി.വിജയൻ ഇറക്കിയ ഉത്തരവ് ഇന്നലെയാണ് എസ്.ഐ ഐ.വി.ആശ കൈപ്പറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്.അജിതാ ബീഗത്തിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യാനായിരുന്നു ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. ഇത് പ്രകാരം ഡി.ഐ.ജി ആയിരിക്കും പുതിയ നിയമനം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |