കൊല്ലം: മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പാർട്ടി അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഹുണ്ടിക പിരിവ് 23 മുതൽ ഏരിയ അടിസ്ഥാനത്തിൽ ഏറ്റുവാങ്ങും. 23ന് കൊല്ലം, ശൂരനാട്, 24ന് ചവറ, 25ന് കൊല്ലം ഈസ്റ്റ്, കുണ്ടറ, കൊട്ടിയം, അഞ്ചൽ, കുന്നിക്കോട്, 26ന് അഞ്ചാലുംമൂട്, ചാത്തന്നൂർ, നെടുവത്തൂർ, ചടയമംഗലം, പത്തനാപുരം, 27ന് കരുനാഗപ്പള്ളി, കൊട്ടാരക്കര, കുന്നത്തൂർ, കടയ്ക്കൽ, 28ന് പുനലൂർ എന്നീ നിലയിലാണ് ഏറ്റുവാങ്ങൽ. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ.മേഴ്‌സിക്കുട്ടിഅമ്മ, കെ.വരദരാജൻ, സൂസൻകോടി, കെ.സോമപ്രസാദ്, എം.എച്ച്.ഷാരിയർ, ചിന്ത ജെറോം എന്നിവരും ജില്ലാകമ്മിറ്റി അംഗങ്ങളും ഏറ്റുവാങ്ങൽ പരിപാടിയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |