ടൊവിനോ തോമസ് ഇനി പള്ളിച്ചട്ടമ്പി. ക്വീൻ, ജനഗണമന മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ദാദാസാഹിബ്, ശിക്കാർ, കനൽ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു ആണ് രചന. മലയാളത്തിൽ എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമ ഫിലിം വിഭാഗത്തിൽപ്പെടുത്താവുന്ന പള്ളിച്ചട്ടമ്പി വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട പൂർത്തിയാക്കിയ ടൊവിനോ ഇനി പള്ളിച്ചട്ടമ്പിയിൽ ആണ് അഭിനയിക്കുന്നത്. പൊളിറ്റിക്കൽ ഡ്രാമയായി ഒരുങ്ങുന്ന നരിവേട്ടയിൽ പ്രിയംവദ കൃഷ്ണ ആണ് നായിക. കാണൈക്കാണെയ്‌ക്കുശേഷം ടൊവിനോയും സുരാജും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിലൂടെ തമിഴ് സംവിധായകനും നടനുമായ പേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മറ്റു താരങ്ങൾ. വൻ ക്യാൻവാസിൽ ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ഇരവേട്ടയ്ക്ക് കല്യാശേരി തീസിസിലൂടെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ അബിൻ ജോസഫാണ് രചന. ജി.സി.സി ട്രേഡ് അംബാസഡർ ഷിയാസ് ഹസൻ, യു.എ.ഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്‌പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്ന് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ഇന്ത്യൻ സിനിമാ കമ്പനിയുടെ ആദ്യ സിനിമയാണിത്. എഡിറ്റർ ഷമീർ മുഹമ്മദ്. ഛായാഗ്രഹണം: വിജയ്. കലാസംവിധാനം: ബാവ. വസ്ത്രാലങ്കാരം: അരുൺ മനോഹർ. മേക്കപ്പ്: അൽ സി. ചന്ദ്രൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: എൻ.എം. ബാദുഷ. അതേസമയം ഐഡന്റിറ്റി ആണ് ടൊവിനോ നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഫോറൻസിക്കിനു ശേഷം ടൊവിനോ തോമസ് - അഖിൽ പോൾ- അനസ്‌ഖാൻ കൂട്ടുകെട്ടിൽ എത്തിയ ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ സുന്ദരി തൃഷ ആയിരുന്നു നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |