കൊല്ലം: എസ്.ഐ മാർ പ്രതിയായ സ്ത്രീധന പീഡന കേസിൽ പരാതിക്കാരിയും കുടുംബവും മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ കാണാനാണ് കുടുംബം ഇന്നലെ സെക്രട്ടേറിയറ്റിലെത്തിയത്. എന്നാൽ രണ്ട് എസ്.ഐമാർ കേസിൽ പ്രതിയായി ഇപ്പോഴും തൽസ്ഥാനങ്ങളിൽ തുടരുന്നതിന്റെ ഗൗരവം മനസിലാക്കി പൊളിറ്റിക്കൾ സെക്രട്ടറി കുടുംബത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പി യുമായി ആശയവിനിമയം നടത്തിയപ്പോൾ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ കാത്തിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |