കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളും കൊല്ലം ചെസ് അസോസിയേഷനും സംയുക്തമായി നടത്തിയ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.
അഥിനാൻ, നന്ദന, അദ്വൈത്, ഹണി, ശ്രീചിത്ര, ഹർഷവർദ്ധൻ, ഋതിക എന്നിവർ വിവിധ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി.
വിജയികൾക്ക് ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീനാരായണ എഡ്യുക്കേഷനൽ സൊസൈറ്റി ജോ.സെക്രട്ടറി എസ്.അജയ്, കാൻഡിഡേറ്റ് മാസ്റ്റർ കെ.ഹരിദാസ്, കൊല്ലം ചെസ് അസോ. പ്രസിഡന്റ് എസ്.എം.ശ്രീകുമാർ, സെക്രട്ടറി എസ്.സാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |