കാസർകോട്: അഗാധ പ്രണയത്തിന്റെ രക്തസാക്ഷിയാണ് പാറശ്ശാലയിലെ ഷാരോൺ രാജെന്ന് കാസർകോട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ ജോൺസൺ. ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ നൽകിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം.
അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ഇരുത്തം വന്ന ക്രിമിനലിനെ പോലെയുള്ള പ്രതികരണമാണ് ഗ്രീഷ്മയിൽ നിന്നുണ്ടായത്. ഒരു തവണപോലും ഗ്രീഷ്മ കഷായം കുടിച്ചിട്ടില്ല. ഒരു ഡോക്ടറും കഷായം കുറിച്ചു കൊടുത്തിട്ടില്ലെന്നു വ്യക്തമായി. കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിന് കള്ളത്തരങ്ങളാണ് മെനഞ്ഞുകൊണ്ടിരുന്നത്. ഓരോ തവണ കള്ളം പറയുമ്പോഴും അറസ്റ്റിലേക്കുള്ള അകലം കുറയുകയായിരുന്നു. ഒരു ഘട്ടത്തിലും ഗ്രീഷ്മയ്ക്ക് പശ്ചാത്താപമോ പതർച്ചയോ ഉണ്ടായിരുന്നില്ല. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൂടെനിന്ന അന്വേഷണ സംഘത്തിനും നേതൃത്വം നൽകിയ ശില്പ മാഡത്തിനും നന്ദി പറയുന്നു. ലക്ഷണമൊത്ത കൊലപാതകമായിരുന്നു ഇത്. ആ കുടുംബത്തിനുണ്ടായ നഷ്ടം ചെറുതല്ലെന്നും ജോൺസൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |