കണ്ണൂർ: കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള മകൻ വിയാനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിൽ വച്ചാണ് വിഷം കഴിച്ചത്. തുടർന്ന് ഹോട്ടൽ നടത്തിപ്പുകാരും പൊലീസും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ കോടതയിൽ ഹാജരാകാനായി കോഴിക്കോടെത്തിയ ശരണ്യ റെയിൽവെ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. രാവിലെ ആറോടെ കണ്ണൂരിലേക്ക് പുറപ്പെടാനായിരുന്നു പദ്ധതി. എന്നാൽ രാവിലെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷിച്ചവരോട് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന്
ശരണ്യ പറയുകയായിരുന്നു.
2020ഫെബ്രുവരി 17നാണ് ശരണ്യ തന്റെ കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്നത്. കുഞ്ഞിനെ വീട്ടിൽ നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽ ഭിത്തിയിൽ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
ആത്മഹത്യാശ്രമം വിചാരണ
തുടങ്ങുന്ന ദിവസം
കുട്ടിയെ കൊന്നതുമായി ബന്ധപ്പെട്ട കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ശര്ണ്യയുടെ ആത്മഹത്യശ്രമം. റിമാൻഡ് കാലയളവ് കഴിഞ്ഞ് ജാമ്യത്തിലായിരുന്നു ശരണ്യ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയെ തുടർന്ന് ചെന്നൈയിലായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |