കോട്ടയം: ഡോ.കെ.എം.കൃഷ്ണൻ എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസറായി. സർവകലാശാല സിൻഡിക്കേറ്റിലും അക്കാഡമിക് കൗൺസിലിലും , ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ, ഡീൻ, എം.ജി സർവകലാശാലയിലും കേരള കലാമണ്ഡലത്തിലും റിസർച്ച് ഗൈഡ് എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ അദ്ധ്യാപകനായ ഡോ. ഹരികുമാർ ചങ്ങമ്പുഴയാണ് ചെയറിന്റെ പുതിയ കോ-ഓർഡിനേറ്റർ. ബഷീർ ചെയറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചുമതലയേറ്റശേഷം കെ.എം.കൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |