തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുൻമേധാവി ഡോ. പി.പി ചന്ദ്രശേഖരപിള്ളയുടെ അനുസ്മരണം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന അനുസ്മരണയോഗം പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. 'സ്റ്റാറ്റിസ്റ്റിക്സ് സാദ്ധ്യതകളും പ്രയോഗങ്ങളും' എന്ന വിഷയത്തിൽ ഇടുക്കി താലൂക്ക് അസിസ്റ്റന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ അനിത ആൻ ജെയിംസ് ക്ലാസ് എടുത്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു, മുൻ അദ്ധ്യാപകരായ ജി. വത്സല, ആശ ജി. മേനോൻ, രസതന്ത്രവിഭാഗം മേധാവി ഡോ. ജി. ഹരിനാരായണൻ, ഡോ. ദീപ എച്ച്. നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |