വൈക്കം : ചെമ്മനത്തുകര ഐ. എച്ച്. ഡി. പി പട്ടികവർഗ നഗറിലെ മുഴുവൻ കുടുംബങ്ങൾക്കും കിടപ്പാടത്തിന്റെ പട്ടയം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം 414 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി 17 ദിവസം റിലേ നിരാഹാര സമരവും അനുഷ്ഠിച്ചു. ഡിപ്പാർട്ട്‌മെന്റും, സർക്കാരും അലംഭാവം കാട്ടുന്നതിൽ സമരക്കാർ പ്രതിഷേധിച്ചു. റിലേ നിരാഹാര സമരത്തിന് വിവിധ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 11 കുടുംബങ്ങൾക്ക് കൂടി ഉടൻ പട്ടയം ലഭിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാരസമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |