വേളൂർ : നഗരസഭാ ശ്മശാനം അടിയന്തരമായി പ്രവർത്തനക്ഷമമാക്കി തുറന്നു നൽകണമെന്ന് സി.പി.ഐ വേളൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ. ശ്രീവാസ് ഉദ്ഘാടനം ചെയ്തു. രാജൻ പറൂശേരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.സി ബിനോയി, എൻ.എൻ വിനോദ്, എൻ.സി ഗോപകുമാർ, അരുൺദാസ്, എം.ജി രാജീവ്, എം.കെ രാജപ്പൻ, അരുൺ അനിയപ്പൻ, കെ.എം തമ്പി, രഞ്ജിത്, സാബു എന്നിവർ പങ്കെടുത്തു. സെക്രട്ടറിയായി വി.ജി ജീമോനേയും , അസിസ്റ്റന്റ് സെക്രട്ടറിയായി ആർ.സതീഷ്ചന്ദ്രനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |