കോട്ടയം : നീർപ്പക്ഷി കണക്കെടുപ്പിൽ നീല മാറൻ നെല്ലിക്കോഴി, ചെവിയൻ നത്ത്, ഡ്യൂറിയൻസ്റ്റാർ ലിങ് എന്നീ പുതിയ ഇനങ്ങളെ കണ്ടെത്തി. വനം വകുപ്പും കോട്ടയം നേച്ചർ സൊസൈറ്റിയും ചേർന്ന് വേമ്പനാട്ട് കായലിന്റെ ചുറ്റുമുള്ള 10 സ്ഥലങ്ങളിലായിരുന്നു സർവേ. കഴിഞ്ഞ വർഷത്തേക്കാൾ നീർപ്പക്ഷികളുടെ എണ്ണം കുറഞ്ഞു. 17013 ൽ നിന്ന് 8529 ആയി. പക്ഷികളുടെ ഇനത്തിലും കുറവുണ്ടായി. വേമ്പനാട് ഭാഗത്ത് ഏറ്റവും കൂടുതലുള്ളത് ചെറിയ നീർക്കാക്കയാണ്. രണ്ടാം സ്ഥാനത്ത് ചൂളൻ ഇരണ്ട. ചെറിയ തെറ്റിക്കൊക്കൻ അഥവാ വിറബ്രൽ പക്ഷിയുടെ 90 ഓളം വരുന്ന കൂട്ടത്തെ കോട്ടയം - കുമരകം റോഡരികിൽ കണ്ടെത്തി. ഡോ.ബി.ശ്രീകുമാർ, സി. സുനിൽകുമാർ, അനിൽ വെമ്പള്ളിയിൽ, അനിഷ് അരവിന്ദ്, ഹരികുമാർ മാന്നാർ, അലക്‌സ് മണലേൽ, ടോണി ആന്റണി, ജയകുമാർ വെച്ചൂർ, അജയ് നീലമ്പേരൂർ, കെ.എം സജിത്ത് എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |