എമ്പുരാൻ സിനിമയിലെ ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ടൊവിനോയ്ക്ക് പിറന്നാൾ ആശംസ നേർന്ന് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
ഒപ്പം ടൊവിനോയും ജതിൻ രാംദാസിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചു.
പവർ ഇൗസ് ആൻ ഇല്യൂഷൻ എന്ന ടാഗ് ലൈനാണ് പോസ്റ്ററിൽ. ലൂസിഫറിൽ കുറച്ച് സമയം മാത്രമാണ് ടൊവിനോയുടെ കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. എന്നാൽ നിറഞ്ഞ കൈയടി വാങ്ങിയിരുന്നു. എമ്പുരാനിൽ മുഴുനീള വേഷത്തിലാണ് ടൊവിനോ കഥാപാത്രം. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ചിത്രത്തിൽ ജതിൻ രാംദാസ്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ മാർച്ച് 27ന് തിയേറ്ററിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |