പിറവം: മുളക്കുളം കത്തോലിക്കാ പള്ളിയുടെ സമീപം മുട്ടത്ത്കാട്ടേൽ പാപ്പച്ചന്റെ വീട്ടിൽ മോഷണം. ഞായർ രാത്രിയാണ് സംഭവം. വീട്ടുകാർ മുളക്കുളം പള്ളിപ്പെരുന്നാളിന് പോയ സമയത്ത് മോഷ്ടാക്കൾ വാതിൽ പൊളിച്ചു അകത്തുകയറുകയായിരുന്നു. മേശയിൽ സൂക്ഷിച്ച അയ്യായിരം രൂപ കാണാതായിട്ടുണ്ട്. പിറവം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അലമാരയിൽ ഇരുന്ന സ്വർണം മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെട്ടില്ല.
പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ നാടോടികളായ ആളുകൾ വ്യാപകമായി വീടുകൾ കയറുന്നതായി നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |