കൊച്ചി: യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ സ്ത്രീ സൗഹൃദ ഗതാഗത സംവിധാനം ഒരുക്കുന്നതിനുള്ള (മൊബിലൈസ് ഹേർ) മൂന്ന് നഗരങ്ങളെ തിരഞ്ഞെടുത്തതിൽ കൊച്ചി നഗരത്തെയും ഉൾപ്പെടുത്തി. മേയർ അഡ്വ. എം.അനിൽ കുമാർ പദ്ധതിയുടെ കൊച്ചി നഗരത്തിലെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ബാംഗ്ലൂർ, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങൾ. ഗതാഗത രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കുന്നതിനും അവയ്ക്ക് പരിഹാരം നിർദ്ദേശിച്ചുകൊണ്ട് പദ്ധതികൾ നടപ്പിലാക്കുന്നതും ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതിയാണിത്. സ്ത്രീകൾക്കും മറ്റു ലിംഗ വിഭാഗങ്ങൾക്കും സുരക്ഷിതമായി 24 മണിക്കൂറും യാത്ര ചെയ്യാൻ ആകും വിധമുള്ള ഗതാഗത സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |