തിരുവനന്തപുരം: സി.എ.ജി ചൂണ്ടിക്കാട്ടിയ കൊവിഡ് കാലത്തെ തീവെട്ടി കൊള്ള ഞെട്ടിപ്പിക്കുന്നതാണെന്നും അക്കാലത്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഊതി വീർപ്പിച്ച പി.ആർ ഇമേജിന്റെ പുറത്ത് അന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ കാട്ടിക്കൂട്ടിയ അഴിമതികൾ ഓരോന്നായി പുറത്തു വരികയാണ്'.
550രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയ സർക്കാർ ഒരാഴ്ച പോലുമില്ലാത്ത ഇടവേളയിലാണ് മൂന്നിരട്ടി വിലയ്ക്ക് മുംബയ് ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നും കിറ്റ് വാങ്ങിയത്. കോടികളും കമ്മിഷൻ പറ്റി. ഈ വിവരം അന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ പരിഹസിച്ച് അടിച്ചിരുത്താനാണ് സി.പി.എം നേതൃത്വവും സൈബർ അണികളും ശ്രമിച്ചത്. ഇതുപോലെ മൂടിവച്ച പല അഴിമതികൾ ഇനിയും പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |