പോത്തൻകോട് : ഒന്നിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. പോത്തൻകോട് കൊയ്ത്തൂർക്കോണം ബി.എസ്. ഭവനിൽ ശരത് (28) നാണ് വെട്ടേറ്റത്. ഇടത് ഉപ്പൂറ്റിയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. സുഹൃത്ത് അണ്ടൂർക്കോണം വിപിൻ ആണ് വെട്ടിയതെന്ന് ശരത് പോത്തൻകോട് പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. തന്റെ ഭാര്യയുമായി ശരത്തിന് ബന്ധമുണ്ടെന്നാരോപിച്ചാണ് വിപിൻ ശരത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. രണ്ടുപേരും പോത്തൻകോട് സ്റ്റേഷനിൽ പലകേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |