ഇസ്താംബൂൾ: തുർക്കിയിലെ അങ്കാരയ്ക്കടുത്ത് റിസോർട്ടിലുണ്ടായ തീപിടുത്തത്തിൽ 66 മരണം. നിരവധിപേർക്ക് സാരമായി പരിക്കേറ്റു. 12 നിലകളുള്ള ഗ്രാന്റ് കർത്താൽ എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തീപിടുത്തത്തിന്റെ കാരണം വ്യക്തമാല്ല. തീ പടർന്ന് പിടിച്ചതോടെ അഥിതികൾ കയർ ഉപയോഗിച്ച് താഴേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃസാക്ഷികൾ പറയുന്നു. താഴേയ്ക്ക് ഇറങ്ങുന്നതിനിടയിൽ പിടിവിട്ട് നിലത്ത് വീണും നിരവധിപേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ട്. തീ പടർന്നപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും രക്ഷപ്പെട്ടവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |