തിരുവനന്തപുരം: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ ഹൈസ്പീഡ് ഇടനാഴിയായാണ് നിർമ്മിക്കുന്നതെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ആവശ്യമായ569.3 ഹെക്ടർ ഭൂമിയിൽ42 ഹെക്ടർ ഏറ്റെടുത്തു. യാത്രക്കാരുടെ സുരക്ഷ,വേഗത്തിലുള്ള ഗതാഗതം സുഗമമാക്കൽ എന്നിവ ലക്ഷ്യമിട്ട് പാതയിലേക്ക് മറ്റു റോഡുകളുടെ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. നേരത്തേ 12 ഇടങ്ങളിൽ മറ്റു റോഡുകൾക്ക് കണക്ഷൻ നിശ്ചയിച്ചിരുന്നെങ്കിലും ഇത്രയും വേണ്ടെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചു. ഇതനുസരിച്ച് പദ്ധതിരേഖയിൽ(ഡി.പി.ആർ) മാറ്റം വരുത്തുകയാണെന്നും എ.പി.അനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |