കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അത്‌ലറ്റിക് മീറ്റിന്റെ ലോഗോ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. വി.പി.ജഗതി രാജ്, അത്‌ലറ്റിക് മീറ്റ് ജനറൽ കൺവീനർ ഡോ. സി.ഉദയകല, കോ ഓർഡിനേറ്റർ ഡോ. എ.പസ്‌ലിത്തിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു.കെ.മാത്യു, ഡോ. കെ.ശ്രീവത്സൻ, പ്രൊഫ. ടി.എം വിജയൻ, ഡോ. റെനി സെബാസ്റ്റ്യൻ, രജിസ്ട്രാർ ഡോ. എ.പി.സുനിത, ഫിനാൻസ് ഓഫീസർ എം.എസ്.ശരണ്യ, എം.ഡി.ഡി.സി ഡയറക്ടർ ഡോ. ഐ.ജി.ഷിബി എന്നിവർ പങ്കെടുത്തു. കൊല്ലം നീരാവിൽ സ്വദേശി യു.എം.ബിന്നയാണ് ലോഗോ രൂപകല്പന ചെയ്തത്.
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ ഈമാസം 31നും ഫെബ്രുവരി 1 നുമായാണ് കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നത്. വ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |