കൊച്ചി: കേരള സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള ടെക്‌നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിത വോളിബോൾ ടീമുകളെ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, കേരള ഒളിമ്പിക് അസോസിയേഷൻ, ഗെയിംസ് ടെക്‌നിക്കൽ കണ്ടക്ട് കമ്മിറ്റി എന്നിവർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ എം.എസ്. അനിൽ കുമാർ നൽകിയ ഹർജിയാണു ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. ബന്ധപ്പെട്ട കോടതി ഉത്തരവ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചാണ് ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |