കൊച്ചി: കേരള വനിതാ ഫുട്ബോൾ ലീഗിന്റെ (കെ.ഡബ്ല്യു.എൽ) ആറാം പതിപ്പിന് നാളെ ആവേശത്തുടക്കം. ആറ് ടീമുകൾ മാറ്റുരയ്ക്കും. ആകെ 30 മത്സരങ്ങൾ. തൃശൂർ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും. ആദ്യമത്സരത്തിൽ ലോർഡ്‌സ് എഫ്.എ കേരള യുണൈറ്റഡിനെ നേരിടും. ഫൈനൽ മാർച്ച് ഒന്നിനാണ്.
കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ടീമുകളുടെ എണ്ണം കുറവാണ്. ജേതാക്കൾക്ക് രണ്ട് ലക്ഷം രൂപയും റണ്ണറപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. ജേതാക്കൾക്ക് ഇന്ത്യൻ വനിതാ ലീഗിന്റെ (ഐ.ഡബ്ല്യൂ.എൽ) രണ്ടാം ഡിവിഷനിൽ കേരളത്തെ പ്രതിനിധീകരിക്കാനും അവസരമുണ്ട്.
കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ, ഹോണററി പ്രസിഡന്റ് ടോം ജോസ്, വൈസ് പ്രസിഡന്റ് പി.പൗലോസ്, ഹെഡ് ഓഫ് അഡ്മിനിസ്‌ട്രേഷൻ ഷാജി സി. കുര്യൻ, സ്‌കോർലൈൻ സ്‌പോർട്‌സ് പ്രതിനിധി ഫിറോസ് മീരാൻ തുടങ്ങിയവർ പ്രഖ്യാപന ചടങ്ങിൽപങ്കെടുത്തു.
മത്സരം രാവിലെ
രാവിലെ 8.30ന് തുടങ്ങുന്ന മത്സരങ്ങൾ സ്‌കോർലൈൻ സ്‌പോർട്‌സ് യുട്യൂബ് ചാനലിൽ തത്സമയം കാണാം.
ടീമുകൾ
• ഗാകുലം കേരള എഫ്‌സി
• ലോർഡ്‌സ് എഫ്എ
• കേരള യുണൈറ്റഡ് എഫ്‌സി
• ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്
• അളഗപ്പ എഫ്‌സി
• സിറ്റി ക്ലബ് ചാലക്കുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |