കിളിമാനൂർ: നഗരൂരിൽ വാടക വീടിനുള്ളിൽ നിന്ന് ഒരു ടണ്ണോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.നഗരൂർ സ്വദേശി ശശികുമാർ വാടകയ്ക്ക് നൽകിയിരുന്ന വീടിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന വിവിധതരം പുകയില്ല ഉത്പന്നങ്ങളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ആറ്റിങ്ങൽ ആലംങ്കോട് സ്വദേശി സാജിദ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തിരുന്നത്.എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രതീഷ്,കിളിമാനൂർ റെയിഞ്ച് ഇൻസ്പെക്ടർ ദീപക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 6 മാസമായി ഈ വീട്ടിൽ വാഹനങ്ങൾ വന്നുപോകുന്നതിൽ സംശയം തോന്നിയ നാട്ടുകാർ എക്സൈസിന് വിവരം നൽകിയിരുന്നു.എക്സൈസ് സംഘം പരിശോധയ്ക്ക് എത്തുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല.സാജിദിനായി എക്സൈസ് സംഘം അന്വേഷണം ഉർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |