കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് എക്‌സിമിന്റെ 36ാമത് ഗോൾഡ് പോയിന്റ് സെന്റർ കർണാടകത്തിലെ ദാവൺഗരെയിൽ പ്രവർത്തനമാരംഭിച്ചു. കമ്പനിയുടെ ഇന്ത്യയിലെ 34ാമത്തെയും കർണാടകയിലെ ആറാമത്തെയും കേന്ദ്രമാണിത്. ഗോൾഡ് പോയിന്റ് സെന്ററുകളിൽ ഉപയോക്താക്കൾക്ക് പഴയ സ്വർണാഭരണങ്ങൾ ന്യായവിലയിലും വളരെ വേഗത്തിലും വില്പന നടത്താൻ കഴിയും. പതിനായിരം രൂപ വരെയുള്ള സ്വർണത്തിന് ഐ.എം.പി.എസ്, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് വഴി തത്ക്ഷണം പേമെന്റ് നടത്താം.
കർണാടകയുടെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്ന ദാവൺഗരെയിൽ ഗോൾഡ് പോയിന്റ് തുറക്കുന്നതിലൂടെ നഗരത്തിന്റെ വളർച്ചയിൽ മുത്തൂറ്റ് ഗ്രൂപ്പ് പങ്കാളിത്തം വഹിക്കാൻ പോകുകയാണെന്ന് മുത്തൂറ്റ് എക്‌സിം സി.ഇ.ഒ കെയൂർ ഷാ പറഞ്ഞു. ദാവൺഗരെയിലെ ജനങ്ങളെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായിച്ചുകൊണ്ട് അവരിലേക്ക് ഇറങ്ങിച്ചെല്ലാനാണ് മുത്തൂറ്റ ഗ്രൂപ്പ് ആഗ്രഹിക്കുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എ്ക്‌സിക്യൂട്ടീവ് ഡയറക്റ്ററും മുത്തൂറ്റ് എക്‌സിം മാനേജിംഗ് ഡയറക്റ്ററുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |