ചെന്നൈ: ചെങ്കൽപെട്ട് നെമ്മേലിയിലെ ശ്രീ ഗോകുലംപബ്ലിക് സ്കൂളിന്റെ പതിമൂന്നാം വാർഷികം ആഘോഷിച്ചു. ശ്രീ ഗോകുലം ശബരി ഹാളിൽ ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആഘോഷ പരിപാടിയിൽ തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ഡോ.വി. ഇറൈ അൻപു വിശിഷ്ടാതിഥിയായി. ഗോകുലം ഗോപാലൻ, ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ വൈസ് ചെയർമാൻ വി.സി.പ്രവീൺ, ജലജ ഗോപാലൻ, സ്കൂൾ വൈസ് ചെയർ പേഴ്സൻ ലിജിഷ പ്രവീൺ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ഭദ്രദീപം തെളിയിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുട്ടികളോടൊപ്പം മാതാപിതാക്കൾ ദിനവും ഒരു മണിക്കൂറെങ്കിലും ചെലവഴിക്കണമെന്നും മയക്കു മരുന്നുകൾക്ക് അടിമയാകാൻ നമ്മളുടെ കുട്ടികളെ അനുവദിക്കരുതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. സെൽഫോൺ ഉപയോഗിക്കുന്നതിലും കുട്ടികൾ അധിക നേരം ചെലവിടാൻ അനുവദിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ.വി.ഇറൈ അൻപു പറഞ്ഞു. ലിജിഷ പ്രവീൺ, സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ.ശങ്കരനാരായണൻ തുടങ്ങിയവർ സ്കൂളിന്റെ പ്രവർത്തനങ്ങൾ കുറിച്ച് സംസാരിച്ചു.സ്കൂൾ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറി. വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |