ന്യൂഡൽഹി: 2025-ലെ സിവിൽ സർവീസ് പരീക്ഷാ നോട്ടിഫിക്കേഷൻ യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. മേയ് 25നാണ് പ്രിലിംസ് പരീക്ഷ. 979 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുക. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (പ്രൊഫഷണൽ/ ടെക്നിക്കൽ). ഉയർന്ന പ്രായം 32. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇവർ മെയിൻ പരീക്ഷയ്ക്ക് മുൻപ് ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനറൽ വിഭാഗത്തിൽ പരമാവധി ആറ് പ്രാവശ്യമാണ് അപേക്ഷിക്കാൻ കഴിയുക. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ (IFS) 150 ഒഴിവിലേക്കും യു.പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വെബ്സൈറ്റ്: upsc.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |