ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിൽ ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചിംഗ്, ബാൻഡ് സംഘം പങ്കെടുക്കും. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റയാണ് പരേഡിൽ മുഖ്യാതിഥി. ഇന്തോനേഷ്യൻ സംഘം ആദ്യമായാണ് വിദേശത്ത് ദേശീയദിന പരേഡിൽ പങ്കെടുക്കുന്നത്. രാഷ്ട്രത്തലവൻ എന്ന നിലയിൽ പ്രബോവോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |