പരീക്ഷാകേന്ദ്രത്തിൽ മാറ്റം
പത്താംക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തസ്തികകളിലേക്ക് 25ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തുന്ന മൂന്നാംഘട്ട പൊതുപ്രാഥമിക പരീക്ഷയ്ക്ക് (കാറ്റഗറി നമ്പർ 134/2023, 446/2023, 447/2023) തിരുവനന്തപുരം വള്ളക്കടവ് വലിയതുറ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1391321 മുതൽ 1391520 വരെയുള്ളവർ വള്ളക്കടവ് വലിയതുറ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലും കൊല്ലം കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1432318 മുതൽ 1432617 വരെയുള്ളവർ കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസിലും പരീക്ഷയെഴുതണം.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ അപ്ലൈഡ് ആർട്ട് (കാറ്റഗറി നമ്പർ 687/2022), ലക്ചറർ ഇൻ കഥകളിവേഷം (കാറ്റഗറി നമ്പർ 685/2022) തസ്തികകളിലേക്ക് 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് ഫെബ്രുവരി 7 വരെ നടത്തുന്ന ആദ്യഘട്ട അഭിമുഖത്തിന് ഉൾപ്പെടുത്തിയവർക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകില്ല.
പ്രമാണപരിശോധന
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 404/2024)
തസ്തികയിലേക്ക് 27ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
വകുപ്പുതല പരീക്ഷ
ഐ.എ.എസ്/ ഐ.പി.എസ്/ ഐ.എഫ്.എസ് ജൂനിയർ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ജൂലായ് 2024) മാർച്ച് 4, 5, 6, 11, 12, 14, 18, 19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ടൈംടേബിൾ, സിലബസ് എന്നിവ പി.എസ്.സി വെബ്‌സൈറ്റിൽ. പരീക്ഷാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |