ബെയ്‌റൂട്ട്: ഹിസ്ബുള്ള ഉന്നത കമാൻഡർ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലെബനനിലെ ബേക്കാ താഴ്‌വരയിലുള്ള വീടിന് പുറത്തുവച്ചായിരുന്നു ഹമാദിക്ക് വെടിയേറ്റത്. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളല്ലെന്നും കുടുംബ പ്രശ്നമാണെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ലെബനീസ് അധികൃതർ അന്വേഷണം തുടങ്ങി. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽപ്പെട്ടയാളാണ് ഹമാദി. 1985ൽ 153 പേരുമായി ഏഥൻസിൽ നിന്ന് റോമിലേക്ക് പോയ വിമാനം ഹൈജാക്ക് ചെയ്യുകയും ഇതിനിടെ അമേരിക്കൻ സൈനികൻ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയാണ് ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |