ടെൽ അവീവ്: ഇസ്രയേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹാലവി രാജി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിലെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മാർച്ച് 6ന് സ്ഥാനം ഒഴിയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഹമാസിന്റെയും അതിന്റെ ഭരണശേഷിയേയും ഇല്ലാതാക്കുന്നതിനും ബന്ദികളെ തിരിച്ചെത്തിക്കുന്നതിനുമുള്ള പോരാട്ടം സൈന്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ സൈന്യത്തിന്റെ സതേൺ കമാൻഡ് മേധാവി യാരോൺ ഫിൻകൽമാനും ഇതേ കാരണം ചൂണ്ടിക്കാട്ടി രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |