പറവൂർ: ചേന്ദമംഗലം കൂട്ടക്കൊലപാതം പ്രതി റിതു ജയൻ മുൻകൂട്ടി ആസുത്രണം ചെയ്ത് നടത്തിയതാണെന്ന് പൊലീസ്. പ്രതി റിതു ഇവരെ കൊല്ലുമെന്ന വിവരം ചിലരോട് പറഞ്ഞിന്റെ സാക്ഷിമൊഴികൾ പൊലീസിന് ലഭിച്ചെന്ന് കേസ് അന്വേഷിക്കുന്ന മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ പറഞ്ഞു. വീട്ടിലെ എല്ലാവരെയും അപാകയപ്പെടുത്താനാണ് പ്രതി വീട്ടിൽ ചെന്നത്. റിതുവും മരിച്ച വേണുവിന്റെ വീട്ടുകാരും തമ്മിൽ മൂന്നുവർഷമായി തർക്കങ്ങളുണ്ട്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് റിതുവിന് അറിയാം. കൊല നടത്തിയതിൽ പ്രതിക്ക് കുറ്റബോധമില്ല. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുമില്ല. ലഹരി ഉപയോഗിച്ചതിന് താത്കാലിക ചികിത്സ നടത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുണ്ട്. അന്വേഷണം വളരെ വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |