തിരുവനനന്തപുരം : ആന എഴുന്നള്ളിപ്പിൽ ദൂരപരിധി നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥലലഭ്യതയിം ഉൾപ്പെടെയുള്ളവര പരിഗണിക്കണം. വെടിക്കെട്ട് സ്ഥലവും ആനകൾ നിൽക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുവായ മാനദണ്ഡം പ്രായോഗികമല്ല. ജില്ലാതല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |