ചിയാൻ വിക്രം നായകനായി എസ്. യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരൻ മാർച്ച് 27ന് തിയേറ്ററിൽ.ആക്ഷൻ ത്രില്ലർ എന്റർടെയ്നറായ വീര ധീര ശൂരൻ പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിലെ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിംഗ് ആണ്.എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്.ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. ജി.കെ. പ്രസന്ന എഡിറ്റിംഗും , സി.എസ്. ബാലചന്ദർ കലാസംവിധാനവും നിർവഹിക്കുന്നു. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് .ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
പി. ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് -പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |