റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം യേഴ് കടൽ യേഴ് മലൈ ട്രെയിലർ പുറത്ത്.മാർച്ചിൽ ചിത്രം റിലീസ് ചെയ്യും.അഞ്ജലിയാണ് നായിക. സൂരിയും നിർണ്ണായക വേഷത്തിൽ എത്തുന്നു.2024ൽ നെതർലണ്ടിൽ നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയർ . ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ മത്സരവിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്ഡ്' എന്ന കാറ്റഗറിയിലാണ് ചിത്രംതിരഞ്ഞെടുക്കപ്പെട്ടത്.നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. എൻ. കെ ഏകാംബരം ആണ് ക്യാമറ.യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്നു.എഡിറ്റർ മദി വി. എസ്, ബോളിവുഡ് സിനിമകളിൽ പ്രവർത്തിച്ച ചന്ദ്രകാന്ത് സോനവാനെ ആണ് വസ്ത്രാലങ്കാരം. ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് ആണ് മേക്കപ്പ് , ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സിൽവയുംനൃത്ത സംവിധാനം സാൻഡിയുമാണ്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |