അങ്കമാലി: അങ്കമാലിയിൽ 22 ഗ്രാം ബ്രൗൺ ഷുഗറും എട്ട് ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് സ്വദേശി സമയൂൺ മണ്ഡലിന്റെ (28) ആണ് അങ്കമാലി എക്‌സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ അങ്കമാലി കോതകുളങ്ങര അടിപ്പാത ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അങ്കമാലി റേഞ്ച് ഇൻസ്‌പെക്ടർ ജോർജ് ജോസഫ്, എക്‌സൈസ് ഉദ്യോഗസ്ഥരായ പി.യു. നീതു, പ്രദീപ് കുമാർ, പി.ബി. സജീഷ്, കെ.യു. ജോമോൻ, പി.കെ.ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |